കാർഷിക മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽകി ചിറക്കര പഞ്ചായത്ത് ബജറ്റ്
1535443
Saturday, March 22, 2025 6:45 AM IST
ചിറക്കര : അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമാണം, കാർഷിക മേഖലയുടെ പുരോഗതി, സാമുഹിക സുരക്ഷിതത്വ പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകി ചിറക്കര പഞ്ചായത്ത് ബജറ്റ്.
33,62,59,000 രൂപ വരവും 33,74,51,500രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ അവതരിപ്പിച്ചു. പ്രസിഡന്റ് ടി.ആർ.സജില അധ്യക്ഷയായി.
സാമൂഹിക സുരക്ഷ പദ്ധതിയിൽ പഞ്ചായത്ത് മേഖലയിലെ എല്ലാവർക്കും അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. കാൻസർ രോഗികൾക്കായി കാൻസർ കെയർ പദ്ധതി. കാട്ടുപന്നിശല്യം മൂലം കൃഷി നാശം സംഭവിക്കുന്ന കർഷ കർക്കു നഷ്ടപരിഹാരം. വർഷം തോറും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി സംഗമം, വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വാങ്ങും. ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു രൂപം നൽകും.
നെൽകർഷകർക്കായി സഹകരണ സംഘം രൂപീകരിച്ച് നബാർഡിന്റെ സഹകരണ ത്തോടെ കാർഷിക മൂല്യവർധിത നിർമാണ യൂണിറ്റ് ആരംഭിക്കും.
ഭവന നിർമാണത്തിന് ലൈഫ് പദ്ധതിക്ക് 4.25 കോടി രൂപ. അർഹരായ മുഴുവൻ പേർക്കും ക്ഷേമപെൻഷൻ. ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതി ന്1000 കുടുംബങ്ങൾക്കു 90 ശതമാനം സബ്സിഡിയിൽ ബൊക്കാഷി ബക്കറ്റ്.
കോളനികളുടെ സമഗ്ര വികസനത്തിനു പദ്ധതി. ഭിന്നശേഷിക്കാർക്കും ധന സഹായം, ഭിന്നശേഷിക്കാർക്കു പേപ്പർ ബാഗ് നിർമാണ യൂണിറ്റ്, ഭിന്നശേഷിക്കാർക്കു പെട്ടിക്കട. മുഴുവൻ റോഡുകളും പ്രാധാന്യം അനുസരിച്ചു നവീകരിക്കും. പഞ്ചായത്തിനെ ഹരിത നിർമല പഞ്ചായത്താക്കും. എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികൾ.