പ്രകൃതിയേയും ജലത്തേയും സംരക്ഷിക്കാൻ പുതുതലമുറ മുന്നോട്ടു വരണം : എം.നൗഷാദ് എംഎൽഎ
1535707
Sunday, March 23, 2025 6:25 AM IST
കൊല്ലം : പ്രകൃതിയേയും ജലത്തേെയും സംരക്ഷിക്കാൻ പുതുതലമുറ മുന്നോട്ട് വരണമെന്നും ഈ വിഷയത്തെ കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തുവാൻ കൂട്ടായ്മകൾ രംഗത്തുവരണമെന്നും എം.നൗഷാദ് എം എൽഎ.
ലോക ജലദിനത്തോടനുബന്ധിച്ച് കൊട്ടിയം സിഎഫ്ടിടിഐയിൽ ഡോ.ജെ. അലക്സാണ്ടർ ഐഎഎസ് സെന്റർ ഫോർ സ്റ്റഡീസ് സംഘടിപ്പിച്ച ജലം ഇല്ലാത്ത ലോകം എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയുവെന്നും പരിസ്ഥിതിയെയും ജലത്തെയും സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ കനത്ത വില നൽകേണ്ടി വരുമെന്നും പ്രബന്ധ അവതരണം നടത്തിയ കൊല്ലം രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ് പറഞ്ഞു.
ഡോ.ജെ. അലക്സാണ്ടർ ഐഎഎസ് സെന്റർ ഫോർ സ്റ്റഡീസ് ചെയർമാൻ എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാ സംവിധായകൻ അഡ്വ. സി.ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ കൺവീനർ സാബു ബെനഡിക്ട്, രക്ഷാധികാരി സിനു.പി.ജോൺസൺ, പി.ബാബുരാജൻ, ബി. ശങ്കരനാരായണപിള്ള,സജീവ് പരിശവിള, അജിത് കുര്യാക്കോസ്, റോണാ റിബൈറോ എന്നിവർ പ്രസംഗിച്ചു.