ജോസഫ് ചെറിയാൻ ചരമ വാർഷിക ദിനാചരണം
1535718
Sunday, March 23, 2025 6:33 AM IST
ചാത്തന്നൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്റെ 25-ാം ചരമവാർഷിക ദിനാചരണവും അനുസ്മരണയോഗവും തിരിച്ചറിയൽ കാർഡ് വിതരണവും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് മുരളി അനുപമ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ. അശോകൻ ശാസ്താംകോട്ട അനുസ്മരണ പ്രഭാഷണം നടത്തി.
കൊല്ലം കോർപറേഷൻ മേയർ ഹണി ബെഞ്ചമിൻ തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി ജിജോപരവൂർ, ജില്ലാ ട്രഷറർ നവാസ് കുണ്ടറ,മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിമോസ് ബെൻ യേശുദാസ് ,
സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ വിനോദ് അമ്മാസ് ,അരുൺ പനക്കൽ, മുൻ ജില്ലാ പ്രസിഡന്റുമാരായ എം.വിജയൻ, ജോയി ഉമ്മന്നൂർ, പി.മണിലാൽ, വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ജലീൽ പുനലൂർ, ജില്ല വൈസ് പ്രസിഡന്റ് ചന്ദ്രബാബു, സ്വാശ്രയ സംഘം ജില്ലാ കോർഡിനേറ്റർ സുരേന്ദ്രൻ വള്ളിക്കാവ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സജീഷ് സോമൻ , കവിത അശോക്, ജില്ല പിആർഒ അനിൽ വേളമാനൂർ, ഇ.എ.ഖാദർ എന്നിവർ പ്രസംഗിച്ചു.