തുന്പറ മാർക്കറ്റ് റോഡ് അപകടക്കെണി
1568321
Wednesday, June 18, 2025 5:24 AM IST
മുണ്ടയ്ക്കൽ : ഉദയമാർത്താണ്ഡപുരം ഡിവിഷനിൽ എച്ച് ആൻഡ് സി ജംഗ്ഷൻ തുന്പറ മാർക്കറ്റ് റോഡിൽ സ്നേഹ ലോഡ്ജ് മുതൽ തങ്കപ്പൻ സ്റ്റോർ വരെയുള്ള റോഡ് തകർന്ന നിലയിൽ. ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴിയിൽ വീണു അപകടത്തിൽപ്പെടുന്നത് പതിവാണ്.
എത്രയും വേഗം റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഉദയമാർത്താണ്ഡപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ. ജെ. ഡിക്രൂസ് ജനറൽ സെക്രട്ടറി എൽ. ബാബു എന്നിവർ ആവശ്യപ്പെട്ടു