കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി
1568329
Wednesday, June 18, 2025 5:41 AM IST
കൊട്ടാരക്കര :കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി വീട്ടമ്മ മാതൃകയായി .പുലമൺ കുരിങ്ങേൽ അശോകന്റെ ഭാര്യ ആശയ്ക്കാണ് കഴിഞ്ഞ ചൊവാഴ്ച രാവിലെ മാർത്തോമാ സ്കൂളിന് സമീപത്ത് റോഡരികിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന കൈ ചെയിൻ കളഞ്ഞുകിട്ടിയത് .
സമീപത്തുള്ള സ്കൂളിലും കച്ചവട സ്ഥാപനങ്ങളിലും സ്വർണം കളഞ്ഞുകിട്ടിയ വിവരം അറിയിച്ചിരുന്നു .ഉടമയെ അനന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല .തുടർന്ന് സ്വർണാഭരണം ആശയുടെ കൈവശം സൂക്ഷിക്കുകയായിരുന്നു.
ആശ ജോലിചെയ്യുന്ന പുലമൺ ജംഗ്ഷനിലെ തുണിക്കടയിൽ സ്വർണാഭരണത്തിന്റെ അവകാശികളായി പലരും എത്തിയിരുന്നു .എന്നാൽ യഥാർഥഉടമയെ തിരിച്ചറിയുന്നത് വരെ സ്വർണം ആരെയും കാണിക്കാൻ ആശ കൂട്ടാക്കിയിരുന്നില്ല.
തുടർന്ന് കഴിഞ്ഞ ദിവസം യഥാർഥ ഉടമയായ മുസ്ലിം സ്ട്രീറ്റ് റാസി മൻസിലിൽ ആൽഫ സലീമിന് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീസിന്റെ സാന്നിധ്യത്തിൽ കൈമാറുകയായിരുന്നു .