പാരിപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ജീർണാവസ്ഥയിൽ
1568334
Wednesday, June 18, 2025 5:48 AM IST
പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിന്റെ കലാ-സഹിത്യ- സാംസ്കാരിക-കേന്ദ്രമായിരുന്ന കല്ലുവാതുക്കൽ പഞ്ചായത്ത് കമ്യുണിറ്റി ഹാൾ ജീർണാവസ്ഥയിൽ. പാരിപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന കമ്യുണിറ്റി ഹാൾ പൊളിഞ്ഞ്നിലംപൊത്താറായ അവസ്ഥയിലാണ്.
കഴിഞ്ഞ ഭരണ സമിതി ലക്ഷങ്ങൾ ചെലവഴിച്ച് ഇന്റീരിയർ ഉൾപ്പെടെ പുതുക്കിപ്പണിയുകയുംപുതിയ രീതിയിലുള്ള ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഇതെല്ലാം വൃത്തിയായും കൃത്യതയോടെയും സംരക്ഷിക്കാത്തതിനെ തുടർന്ന് എല്ലാം നശിച്ച നിലയിലാണ്.
ഓഡിറ്റോറിയത്തിൽ നടക്കുന്ന കല്യാണങ്ങൾക്കും മറ്റും പാചകം ചെയ്യുന്നതിനായി ഉപയോഗിച്ചു കൊണ്ടിരുന്ന പാചകപാത്രങ്ങളും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് ഉപകരണങ്ങൾ എല്ലാം തന്നെ സാമൂഹ്യ വിരുദ്ധരും ആക്രിക്കാരും കവർന്നുകൊണ്ടു പോയി. വിവരം പഞ്ചായത്ത് അതികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. വൈദ്യുതി ഉപകരണങ്ങൾ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാളിന്റെ സോച്യാവസ്ഥയ്ക്കെതിരേ എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ഹൈവേ വികസന ഭാഗമായി കമ്യുണിറ്റി ഹാളിന്റെ ഭാഗം പൊളിച്ചുമാറ്റി.
മതിൽ കെട്ടിയ ഫൗണ്ടേഷൻ പൊളിച്ച് 25ഓളം ലോഡ് പാറയാണ് ഒരു രൂപ പോലും പഞ്ചായത്തിന് നൽകാതെ കടത്തിക്കൊണ്ട് പോയതെന്നുമുള്ള ആക്ഷേപവും നിലനിൽക്കുകയാണ്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് .വിജയൻ പറഞ്ഞു.