കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്
1568324
Wednesday, June 18, 2025 5:41 AM IST
കൊല്ലം : കെ എസ് ആര് ടി സി പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി ജില്ലാപ്രസിഡന്റ് എ. കെ. ഹഫീസ് അഭിപ്രായപ്പെട്ടു. ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സമ്മേളനം ഡി സി സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അന്ത്യ യാമങ്ങളില്‍ മരുന്ന് പോലും വാങ്ങാന്‍ കഴിയാതെ പെന്‍ഷന്‍കാര്‍ വിഷമിക്കുകയാണ്.
ഓരോ മാസത്തിന്റെയും ആദ്യ ആഴ്ചയില്‍ തന്നെ പെന്ഷന് വിതരണം ചെയ്യുവാനുള്ള നടപടിസർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി വി. കെ .രാജന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. ബി. രാജേഷ് കുമാര്‍,
ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറി ബി. ശങ്കരനാരാണപിള്ള, എസ്. വസുന്ധരന്പിള്ള, എ. മോഹനന്, അനില്‍കുമാര്‍, വിനീഷ് എന്നിവര്‍ സംസാരിച്ചു. ചേത്തടി ശശി പ്രസിഡന്റും എസ്. വേണു സെക്രട്ടറിയുമായുള്ള കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.