എസ്ബിഐ കാർഷിക ഉപഭോക്തൃ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
1568337
Wednesday, June 18, 2025 5:48 AM IST
കൊട്ടാരക്കര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഷിക വായ്പാ അവബോധ വാരാചരണ ഭാഗമായി കൊട്ടാരക്കര റീജണൽ ബിസിനസ് ഓഫീസിന്റെ നേതൃത്വത്തിൽ കുന്നത്തൂർ പഞ്ചായത്ത് ഹാളിൽ കാർഷിക ഉപഭോക്തൃ സമ്പർക്ക പരിപാടിയും കർഷക സംഗമവും സംഘടിപ്പിച്ചു. എസ്ബിഐ കൊട്ടാരക്കര റീജണൽ മാനേജർ ജെ .പ്രവീൺ ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ .വത്സല കുമാരി ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ പഞ്ചായത്ത് ക്ഷേമ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാധാകൃഷ്ണൻ ,ഡയറി ഡെവലപ്മെന്റ് ഓഫീസർ ബിജു, വ്യവസായ എക്സ്റ്റൻഷൻ ഓഫീസർ വിപിൻ ചന്ദ്രലാൽ,
കൃഷി ഓഫീസർ നന്ദകുമാർ,ജേക്കബ് മാത്യു കുരാക്കാരൻ,അഭിലാഷ് കരിമുളയ്ക്കൽ,ചീഫ് മാനേജർ ജി .ജിനരാജ് , ഡെപ്യൂട്ടി മാനേജർ അരുൺ രാജ് ,നെടിയവിള ബ്രാഞ്ച് മാനേജർ രമ്യ ദിനേശൻ,ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു. റീജിയൺ പരിധിയിൽ ഉള്ള എട്ടു മികച്ച കർഷകരെ ബാങ്ക് ആദരിച്ചു .