ഓണാഘോഷം...
1588419
Monday, September 1, 2025 4:55 AM IST
പാരിപ്പള്ളി:സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ ഭാഗമായി കൊല്ലം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിറ്റി പിസി) ആറിന് വൈകുന്നേരം നാലിന് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഓണാഘോഷം നടത്തും. കാഥികൻ കല്ലട വി.വി.ജോസ് കഥ പറയും.
കുവൈറ്റ് കേരള കൾച്ചറൽ അസോസിയേഷന്റെ പരിപാടികളോടെയാണു സ്നേഹാശ്രമത്തിൽ ഓണാഘോഷപരിപാടികൾ ആരംഭിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടു മുതൽ തിരുവനന്തപുരം താരോദയം ന്യൂ ഫെയ്സ് ആന്റ് ജൂനിയർ ആർട്ടിസ്റ്റ് അസോസിയേഷൻ അവതരിപ്പിക്കുന്ന കരാക്കേഗാനമേളയും സിനിമാറ്റിക്ക് ഡാൻസും ചലച്ചിത്ര - സീരിയൽ ആർട്ടിസ്റ്റ് പത്തനംതിട്ട താജ് ഉദ്ഘാടനം ചെയ്യും.വിദ്യാർഥികളും അധ്യാപകരും സ്നേഹാശ്രമം സന്ദർശിച്ച് ഓണവിരുന്നിൽ പങ്കെടുക്കും.
കുളത്തുപ്പുഴ : ഭാരതീപുരം കാർമൽഗിരി സെൻട്രൽ സ്കൂളിൽ ഓണാഘോഷം"ഓണം പൊന്നോണം" എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂളിന്റെ സിൽവർ ജൂബിലി വർഷമായതിനാൽ കുട്ടികൾ, തങ്ങളുടെ സഹപാഠികളിലും സ്കൂളിന്റെ പരിസരത്തും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന25കുടുംബങ്ങൾക്ക് ഓണംആഘോഷിക്കുന്നതിനാവശ്യമായ സാധനങ്ങൾ കുട്ടികളിൽ നിന്ന് ശേഖരിച്ചു വീടുകളിൽ എത്തിച്ചു നൽകി.
"കാർമൽ കരുതലോണം " എന്ന ഈ പദ്ധതി സഹപാഠികളിലും മറ്റുള്ളവരിലും സഹാനുഭൂതി വളർത്തുന്നതിനും കരുണയുള്ളവരായിരിക്കുന്നതിനും തനിക്കുള്ളത് ഇല്ലാത്തവനുമായി പങ്കുവയ്ക്കുന്ന മനോഭാവം വളർത്തുന്നതിനും ഇടയാക്കുമെന്ന് സ്കൂൾ മാനേജർ ഫാ .ജോഷ്വാ കൊച്ചുവിളയിൽ ഉ ത്ബോധിപ്പിച്ചു. പുലികളി, വള്ളം കളി, തിരുവാതിരകളി, അത്ത പ്പൂവിടീൽ, വടംവലി എന്നിവ കുട്ടികൾ സംഘടിപ്പിച്ചു.ഓണസദ്യയും ഓണപ്പാട്ടുമൊക്കെയായി കുട്ടികൾക്ക് ചടങ്ങ് വേറിട്ട അനുഭവമായിമാറി.