തൊഴിൽ ലഭ്യമാക്കൽ: 1500 മെട്രിക് ടൺ തോട്ടണ്ടി സംഭരിച്ചു
1588681
Tuesday, September 2, 2025 7:27 AM IST
കൊല്ലം: അടുത്തഓണം വരെ തൊഴിൽ ലാഭ്യമാക്കാൻ കഴിയുന്നവിധത്തിൽ 15,000 മെട്രിക് ടൺ തോട്ടണ്ടി കശുവണ്ടി വികസന കോർപറേഷൻ സംഭരിച്ചുവെന്നു ചെയർമാൻ ജയമോഹൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
തൊഴിലാളികളുടെ മിനിമം വേതനം 23 ശതമാനം വരെ വർധിപ്പിച്ചു. ഇത്തവണ 11000 രൂപയാണ് ബോണസ് അഡ്വാൻസായി നൽകുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 500 രൂപയുടെ വർധനയുണ്ട്. തുടർച്ചയായി 500രൂപ വർധിപ്പിച്ചാണ് 2023 മുതൽ നൽകി വരുന്നത്. സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കു 2250 രൂപ വീതം എക്സ്ഗ്രേഷ്യേ ലഭിക്കും.
ഇത്തവണ 250 രൂപയാണ് വർധിപ്പിച്ചത്. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.