എട്ടുനോമ്പ് പെരുന്നാളും കൺവൻഷനും
1588427
Monday, September 1, 2025 4:59 AM IST
കുണ്ടറ: ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽഎട്ടുനോമ്പ് പെരുന്നാളും സൂനോറോ വണക്കവും കൺവൻഷനും തുടങ്ങി.ഇന്ന് മുതൽ ആറുവരെ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ഗാനശുശ്രുഷ, സുവിശേഷ പ്രസംഗം എന്നിവ നടക്കും.
ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ഡോ. മാത്യൂസ് മാർ അന്തിമോസ് കാർമികത്വം വഹിക്കും. വൈകുന്നേരം മധ്യസ്ഥ പ്രാർഥന. നാളെ രാവിലെ 7.45ന് വി. മൂന്നിന്മേൽ കുർബാന.
മൂന്നുമുതൽ ആറുവരെ രാവിലെ 7.45ന് വി. കുർബാന, 10.30ന് ധ്യാ നം, മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും. ഏഴിന് രാവിലെ 8.15 ന് വി. മൂന്നിന്മേൽ കുർബാന,10ന് ധ്യാനം, വൈകുന്നേരം 6.30ന് റാസ, ആകാശ കാഴ്ച, സ്നേഹ വിരുന്ന്.
സമാപന ദിവസമായ എട്ടിന് രാവിലെ 8.15ന് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് കാർമികത്വം വഹിക്കുന്ന അഞ്ചി ന്മേൽ കുർബാന. 10.30ന് പ്രദക്ഷിണം, പാച്ചോർ നേർച്ച, ലേലം, സ്നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവ നടക്കും.