ശ്രീനാരായണ ഗുരുജയന്തി ഘോഷയാത്ര ഏഴിന്
1588673
Tuesday, September 2, 2025 7:27 AM IST
കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തി ശ്രീനാരായണ ധർമപരിപാലനയോഗം കൊല്ലം യൂണിയന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏഴിനു ഘോഷയാത്രയോടെ കൊല്ലത്ത് ആഘോഷിക്കും.
കൊല്ലം ശ്രീനാരായണ കോളജിൽ രാവിലെ എട്ടിനു ആഘോഷക്കമ്മിറ്റി ചെയർമാനും കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ പതാക ഉയർത്തും. ജയന്തി ഘോഷയാത്ര വൈകുന്നേരം അഞ്ചിനു സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർമാർ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
6.30ന് ജയന്തി ആഘോഷമഹാസമ്മേളനയോഗത്തിൽ മോഹൻ ശങ്കർ അധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.എം. നൗഷാദ് മുഖ്യപ്രഭാഷണം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതവും അനൂപ്.എം.ശങ്കർ നന്ദിയും പറയും.
പത്രസമ്മേളനത്തിൽ മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ,യോഗം കൗൺസിലർപി.സുന്ദരൻ, യോഗം ബോർഡ് മെമ്പർ ആനേപ്പില് എ. ഡി .രമേഷ്,കൗൺസിലർമാരായ ബി.പ്രതാപൻ, നേതാജി ബി.രാജേന്ദ്രൻ, പഞ്ചായത്ത് അംഗം ജി.രാജ്മോഹൻ, എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രമോദ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.