എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1588683
Tuesday, September 2, 2025 7:27 AM IST
കൊല്ലം: ഓണത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിൽ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആദിനാട് പുന്നക്കുളം ഷീജാ മൻസിലിൽ മുഹമ്മദ് റാഫി(25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കൊല്ലം സിറ്റി പോലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. പരിശോധനയിൽ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടുവന്ന 54 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. മയക്ക് മരുന്ന് ഓണാഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി പോലീസ് എസ്എച്ച്ഒ ബിജു, എസ്ഐ അനിൽകുമാർ , എഎസ്ഐ സീമ, സിപിഒ സജീർ എന്നിവരോടൊപ്പം ഡാൻസാഫ് എസ്ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന് വ്യാപാരം തടയുന്നതിന് വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.