സ്നേഹസംഗമം നടത്തി
1588674
Tuesday, September 2, 2025 7:27 AM IST
പുനലൂർ: സ്നേഹ ഭാരത് മിഷൻ കഴിഞ്ഞ 68 മാസമായി സംരക്ഷിക്കുന്ന കിടപ്പു രോഗികളായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു.
ചെമ്മന്തൂർ കെ.കൃഷ്ണ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. സ്നേഹ ഭാരത മിഷൻ ജീവകാരുണ്യ പ്രവർത്തനത്തിന് മികച്ച മാതൃകയാണെന്ന് പ്രേമചന്ദ്രൻ എംപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ അഡ്വ.എസ്. ഇ. സഞ്ജയ് ഖാൻ അധ്യക്ഷത വഹിച്ചു.
മുൻ മുൻസിപ്പൽ ചെയർമാൻ എം .എ .രാജഗോപാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി .വിജയകുമാർ, മിസ്റ്റർ യൂണിവേഴ്സ് അബ്ദുൽ ബുഖാരി, സാംസ്കാരികപ്രവർത്തകൻ സി.വി. വിജയകുമാർ, കവിയും മാധ്യമപ്രവർത്തകനുമായ അനിൽ പന്തപ്ലാവ്, സനോജ് നടയിൽ, വർഗീസ്, എസ് .സുബിരാജ്, സി .എസ് .ബഷീർ, ആർ .രാജശേഖരൻ, വത്സലമ്മ, കുട്ടിയമ്മ കുഞ്ഞപ്പി, നൂജും യൂസഫ്, രഞ്ജിനി സൂര്യകുമാർ, ശ്രീലത, പ്രിയ സുബിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.