കെഎൽസിഎ സമുദായ സമ്പർക്ക പരിപാടി 12ന്
1588420
Monday, September 1, 2025 4:55 AM IST
കൊല്ലം: കെഎൽസിഎ കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 12ന് സമുദായ സമ്പർക്ക പരിപാടി സംഘടിപ്പിക്കും.
റവന്യൂ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട് സമുദായ അംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, തീരദേശ ഭവന നിർമാണം, തീരദേശ ഹൈവേ, ജാതി - വരുമാന സർട്ടിഫിക്കറ്റുകൾ, പട്ടയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമുദായ സമ്പർക്ക പരിപാടിയിൽ ചർച്ച ചെയ്യും.
സമുദായ അംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുക, പരിഹാരമാർഗങ്ങൾ നിർദേശിക്കുക, പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക,എന്നീ ലക്ഷ്യങ്ങളോടെയാണ് സമുദായ സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. റവന്യൂ - തദ്ദേശ - സ്വയംഭരണ വകുപ്പ്, അഭിഭാഷകർ,വിദ്യാഭ്യാസം, പോലീസ്, തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ടീമിനെ പരിപാടിക്ക് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്.
കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ കൊല്ലം രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ജാക്സൺ നീണ്ടകര, അനിൽ ജോൺ ഫ്രാൻസിസ്, ജോസഫ് കുട്ടി കടവിൽ, വിൻസി ബൈജു. ലക്ടീഷ്യ മാർട്ടിൻ, ഫ്രാൻസിസ് ജെ. നെറ്റോ,ഡോമിനിക് ജോസഫ്, എഡിസൺ അലക്, സാലിസക്കറിയ, ജോസ് കല്ലശേരി, സോളമൻ റൊസാരിയോ,അജിത ഷാജി, റൊണാ റിബൈറോ, ഡൽസി ആന്റണി എന്നിവർ പ്രസംഗിച്ചു.