പുറ്റിംഗൽ കേസ്: വിടുതൽ ഹർജിയിൽ തുടർവാദം 20ന്
1588677
Tuesday, September 2, 2025 7:27 AM IST
കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയൽ തുടർവാദം 20ന് നടക്കും.
57-ാം പ്രതി തിരുവനന്തപുരം നേമം കരുമം സ്വദേശി ജിൻജു, 58-ാം പ്രതി ചിറയിൻകീഴ് സ്വദേശി സലിം, 59ാം പ്രതി കൊല്ലം സ്വദേശി സിയാദ് എന്നിവരുടെ വിടുതൽ ഹർജിയിൽ ശനിയാഴ്ച വാദം നടന്നു. പ്രതികൾ മൂന്നുപേരും കരിമരുന്ന് വിൽപനക്കാരാണ്.
ഇവരുടെ വിൽപന ശാലകളിൽ കരിമരുന്നു പിടിച്ചെടുത്തിട്ടുണ്ടോ എന്നും അതിൽ സ്ഫോടക വസ്തു നിരോധന നിയമപ്രകാരമുള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. ജിൻജുവിന്റെ മാതാവിന്റെ പേരിലാണ് വെടി മരുന്ന് വിൽപ്പനയ്ക്കുള്ള ലൈസൻസ് ഉള്ളത്.
ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും കോടതി ആരാഞ്ഞു. തുടർന്ന് കേസ് 20ന് അവധിക്ക് വയ്ക്കുകയായിരുന്നു.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി. ജബാർ, അഡ്വ. അമ്പിളി ജബാർ, പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ജി.മോഹൻ രാജ്, എൽ.ലിന്റൺ, ബി.എൻ.ഹസ്കർ, വിപിൻ മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ കോടതിയിൽ ഹാജരായി.