ഓണം വൺവേ സ്പെഷൽ: രണ്ട് ട്രെയിനുകൾ കൂടി
1588425
Monday, September 1, 2025 4:55 AM IST
കൊല്ലം: ഓണക്കാല തിരക്ക് പ്രമാണിച്ച് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) - ഉദ്ന റൂട്ടിൽ ഇന്ന് വൺവേ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.കൊച്ചുവേളിയിൽ നിന്ന് ഇന്ന് രാവിലെ 9.30ന് പുറപ്പെടുന്ന ട്രെയിൻ (06137) നാളെ രാത്രി 11.45ന് ഉദ്ന ജംഗ്ഷനിൽ എത്തും.
കൊല്ലം, ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഇത് കൂടാതെ മംഗളുരു സെൻട്രലിൽ നിന്ന് കൊച്ചുവേളിയിലേക്ക് മറ്റൊരു ഓണം സ്പെഷൽ വൺ വേ ട്രെയിൻ നാളെ സർവീസ് നടത്തും.മംഗളുരുവിൽ നിന്ന് രാത്രി 7.30 ന് പുറപ്പെടുന്ന ഈ ട്രെയിൻ അടുത്ത ദിവസം രാവിലെ എട്ടിന് കൊച്ചുവേളിയിൽ എത്തും.
മഞ്ചേശ്വരം, കാസർഗോഡ്, കാഞ്ഞങ്ങാട്, ചെറുവത്തൂർ, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.