ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1588466
Monday, September 1, 2025 10:03 PM IST
ചാത്തന്നൂർ: പരവൂർ-പാരിപ്പള്ളി റോഡിൽ ഒല്ലാലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂതക്കുളം കലയ്ക്കോട് വിപിൻ നിവാസിൽ വിജയൻ പിള്ളയുടെ മകൻ വിബിൻ വിജയ(32)നാണ് മരിച്ചത്.
കൂട്ടിയിടിച്ച ബൈക്ക് യാത്രികനായ കലയ്ക്കോട് സ്വദേശി റോണി (24)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.
പരവൂരിൽ നിന്നും സ്കൂട്ടറിൽ വീട്ടിലേയ്ക്ക് പോവുകയായിരുന്നു വിബിൻ . എതിരെ വരികയായിരുന്ന റോണിയുടെ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും നാട്ടുകാർ പാരിപ്പള്ളി ഗവ. കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിബിനെ രക്ഷിക്കാനായില്ല. അമ്മ: ബേബി. ഭാര്യ: ശ്രീലക്ഷ്മി .മക്കൾ: വേദ, ദേവ .പരവൂർ പോലീസ് കേസെടുത്തു.