ഇടവക തിരുനാളിന് കൊടിയേറി
1588430
Monday, September 1, 2025 4:59 AM IST
കുളത്തൂപ്പുഴ: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനും ഇടവക തിരുനാളിനും കൊടിയേറി. ഇടവക വികാരി ഫാ. ജോസഫ് തോട്ടത്തിൻ കടയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
ഇന്ന് മുതൽ എട്ടുവരെ നീളുന്ന തിരുനാൾ ആഘോഷ പരിപാടിയിൽ വൈകുന്നേരം 4.30 മുതൽ ഫാ. വർഗീസ് കുന്നത്തേത്ത് നയിക്കുന്ന ജീവിത നവീകരണ ധ്യാനം ഉണ്ടായിരിക്കും.
ആറിന് വൈകുന്നേരം ഏഴിന് ആഘോഷമായ തിരുനാൾ റാസ, ഏഴിന് രാവിലെ എട്ടിന് ഡോ. ഗീവർഗീസ് മാർ അപ്രേമിന്റെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാനയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഉണ്ടാവും.
എട്ടിന് രാവിലെ ഏഴിന് മുൻ വികാരി ഫാ. ഏബ്രഹാം മുരുപേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.