സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1588465
Monday, September 1, 2025 10:03 PM IST
കൊട്ടാരക്കര: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു . ഉമ്മന്നൂർ പഴിഞ്ഞം മണ്ണത്താമര കുരീക്കുന്നിൽ വീട്ടിൽ ലിസി (52)ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
ഭർത്താവ് ഷാജു. സി. എബ്രഹാമിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ എതിരെ വന്ന സ്വകാര്യ ബസ് ഇരുവരെയും ഇടിച്ചിടുകയായിരുന്നു.
ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാജു സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ ലിജിൻ ഷാജു, ലിജുഷാജു. സംസ്ക്കാരം പിന്നീട്.