ബൈക്ക് നിയന്ത്രണം തെറ്റി ബസിനടിയിൽപെട്ട് യുവാവ് മരിച്ചു
1588785
Tuesday, September 2, 2025 11:44 PM IST
കൊട്ടിയം: ബൈക്ക് നിയന്ത്രണം തെറ്റി ബസിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. ചാത്തന്നൂർ സിജോ ഭവനിൽ ചാക്കോച്ചന്റെ മകൻ സിജോ ചാക്കോ(32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറിന് കൊട്ടിയം സിതാര ജംഗ്ഷനും കൊട്ടിയത്തിനും ഇടയിൽസർവീസ് റോഡിലായിരുന്നു അപകടം.
ദേശീയ പാതയുടെ ഉയരപ്പാതയ്ക്കായി സ്ഥാപിച്ച കോൺക്രീറ്റ് ചുവരിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം തെറ്റി ബസിന് അടിയിലേക്കു വീഴുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ രാത്രി എട്ടിന് മരിച്ചു. ഇയാൾ ചാത്തന്നൂരിലെ യൂനിവേഴ്സൽ എന്ന സ്ഥാപനത്തിലെ അധ്യാപകനാണ്. മാതാവ് : കെ. ഷീല ചാക്കോ. സഹോദരി: സിജി ചാക്കോ.