ഹിന്ദി ഭാഷോത്സവം: ബ്രൂക്ക് ഇന്റർനാഷണൽ ഓവറോൾ ചാമ്പ്യന്മാർ
1588426
Monday, September 1, 2025 4:55 AM IST
ആയൂർ: കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ആയൂർ ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ നടന്ന ഹിന്ദി ഭാഷോത്സവത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ ഓവറോൾ ചാമ്പ്യന്മാരായി. കൊല്ലം സഹോദയ പ്രസിഡന്റ് ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ഹിന്ദി ഭാഷോത്സവം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം കരിക്കം, സെക്രട്ടറി ഫ്രാൻസിസ് സാലസ്, ട്രഷറർ ഫാ. അരുൺ അരീത്ത് എന്നിവർ പങ്കെടുത്തു. വിവിധ സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ ഇരുപത്തഞ്ചോളം ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ കാറ്റഗറി ഒന്നിൽ (മൂന്ന്,നാല് ക്ലാസുകൾ ) നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയം ഒന്നാം സ്ഥാനം നേടി. അഞ്ചൽ സെന്റ് ജോൺസും കാരംകോട് വിമല സെൻട്രൽ സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കാറ്റഗറി രണ്ടിൽ (അഞ്ച് -ഏഴു ക്ലാസുകൾ), കാറ്റഗറി മൂന്നിൽ (എട്ടു, ഒൻപത് ക്ലാസുകൾ) എന്നിവയിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനത്തോടെ ആധിപത്യം സ്ഥാപിച്ചു. കാറ്റഗറി നാലിൽ (പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ) നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയം ഒന്നാം സ്ഥാനം നേടി. അഞ്ചൽ സെന്റ് ജോൺസും കാരംകോട് വിമല സെൻട്രൽ സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
കൊല്ലം സഹോദയയിലെ ഇരുപതോളം സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. അവയിൽ നിന്നും 265 പോയിന്റുകളുമായാണ് ബ്രൂക്ക് ഇന്റർനാഷണൽ ഓവറോൾ ചാമ്പ്യന്മാരായത്. 247 പോയിന്റുമായി സെന്റ്് ജോൺസ് സ്കൂളും 219 പോയിന്റുമായി വിമല സെൻട്രൽ സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ചടങ്ങിൽ വിജയികൾക്കുള്ള പുരസ്കാര വിതരണം നടത്തി.