ജിമ്മന്മാരുടെ വേറിട്ട ഓണാഘോഷം
1588687
Tuesday, September 2, 2025 7:27 AM IST
കൊട്ടിയം : ജിമ്മന്മാരുടെ നേതൃത്വത്തിൽ ഓണഘോഷം നടത്തി. കൊട്ടിയത്തുള്ള ഒരു ഫിറ്റ്നസ് സെന്ററിലാണ് ഇവർ ഒത്തുകൂടിയത്.
ഡംപിൾ ഹോൾഡ്, മ്യൂസിക്കൽ പെർഫോമൻസ് ഇവന്റ്, വെയിറ്റ് ലോസ് കിക്ക് ബോക്സിംഗ്, ആം റെസലിംഗ്, സുംബാ ഡാൻസ്, വടംവലി മത്സരം, അത്തപ്പൂക്കളം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ലക്കി ഡ്രോ യിലൂടെ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ചടങ്ങിൽ 2025 വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ സബ്ഇൻസ്പെക്ടർ വൈ. സാബുവിനെ ആദരിച്ചു. അബ്ദുൾ വാഹിദ്, ഷിബു, ജയരാജ്, ശാന്തി, വിഷ്ണു എന്നിവർ നേതൃത്വം നൽകി .