എലിപ്പനി ബാധിച്ച് മരിച്ചു
1588464
Monday, September 1, 2025 10:03 PM IST
ചാത്തന്നൂർ: യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. ചാത്തന്നൂർ കളിയാക്കുളം വളവിൽ വീട്ടിൽ അജി (40) യാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു.
കനിവ് ജീവകാരുണ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചു എന്ന സംശയത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി. എലിപ്പനിയാണെന്ന് ആശുപത്രിയിലെ പരിശോധനകളിൽ സ്ഥിരീകരിച്ചു.