നിയന്ത്രണംവിട്ട പിക്കപ്പ് ലോറി റോഡിന് കുറുകെ മറിഞ്ഞു
1588421
Monday, September 1, 2025 4:55 AM IST
കുളത്തൂപ്പുഴ: അഞ്ചൽ - കുളത്തൂപ്പുഴ മലയോര ഹൈവേയിൽ വലിയേല ശാലേം മാർത്തോമ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ലോറി റോഡിന് കുറുകെ മറിഞ്ഞു. തൊട്ടടുത്ത ചായക്കടയിലെ മുൻവശത്തെ തൂണ് ഇടിച്ചു തെറിപ്പിച്ച് വാഹനം റോഡിനെ കുറുകെ മറിയുകയാണ് ഉണ്ടായത് . ചായക്കടയിൽ ഉണ്ടായിരുന്നവർ കടയ്ക്ക് അകത്തായതിനാൽ അപകടം ഒഴിവായി.
വാഹനം അമിത വേഗത്തിൽ ആയിരുന്നെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപെട്ട വാഹന ത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ മൂന്ന്പേരെ പരിക്കു കളോടെ കുളത്തൂപ്പുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമി കശുശ്രൂഷ നൽകിയ ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുളത്തൂപ്പുഴ പോലീ സ് സ്ഥലത്തെത്തി വാഹനം പാ തയോരത്തേക്ക്മാറ്റിയശേഷമാണ്ഗതാഗതംപൂർവസ്ഥിതി ആക്കാൻ കഴിഞ്ഞത്.
മലയോര ഹൈവേയിൽ കോഴികളെ കയറ്റാൻ പോകുന്ന വാഹനങ്ങൾ , മലക്കറി കയറ്റിവരുന്ന വാഹനങ്ങൾ, തമിഴ്നാട്ടിൽ നിന്നും കൊല്ലത്തേക്ക് പൂവുമായി എത്തുന്ന വാഹനങ്ങൾ ഇവയെല്ലാം അമിത വേഗതയിലൂടെയാണ് കടന്നുപോകുന്നത്.
മോട്ടർ വാഹന വകുപ്പ്, പോലീസ് വകുപ്പ് ഇവരാരും ഒരു നടപടിയും കൈക്കൊള്ളാത്തതാണ് അമിത വേഗതയ്ക്കും അപകടങ്ങൾക്കും കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ അശാസ്ത്രീയ നിർമാണംമൂലം ഈ പ്രദേശത്ത് മഴ ആയാൽ വാഹനം റോഡിൽ നിന്നും തെന്നിമാറുന്ന അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും ഉദ്യോഗസ്ഥർ എത്തി മഴമാറിയാൽ ഉടനെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാം എന്ന് പറയുന്നത് അല്ലാതെ ഒരു പരിഹാരമാർഗവും ഉണ്ടാക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.