തീരാരവം പദ്ധതികളുടെ ഉദ്ഘാടനം
1588423
Monday, September 1, 2025 4:55 AM IST
കൊല്ലം: തീരദേശ സമൂഹത്തിന്റെ വികസനത്തിനും വനിതാ ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന എഫ് സി ഡി പിയും (ഫിഷർമൻ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും) തെരേസ മഹിളാ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം തോപ്പിലെ കൊടിമരം മൈതാനത്ത് നടന്നു.
വിങ്സ്, വി സേവാ കേന്ദ്രം, വി ഓട്ടോസ് സീസൺ രണ്ട് എന്നീ പ്രധാന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.‘വീ കെയർ’ കൂപ്പൺ നറുക്കെടുപ്പ്, ആദരിക്കൽ എന്നിവയും നടന്നു.
പരിപാടിയുടെ ഭാഗമായി ‘തീരാരവം’ ഓണാഘോഷം, മെഗാ തിരുവാതിര ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. കൊല്ലം രൂപത മുൻ ബിഷപ് ഡോ.സ്റ്റാൻലി റോമൻ, എ.എ. റഹിം എംപി, എം.നൗഷാദ് എംഎൽഎ, കടയ്ക്കൽ അബ്്ദുൾ അസീസ് മൗലവി,
ബോധേന്ദ്ര തീർത്ത സ്വാമി, ഡോ.ജി. മോഹനൻ , ബിന്ദു കൃഷ്ണ, ആഗ്നസ് ജോൺ, ലക്ടീഷ്യ മാർട്ടിൻ, ഫാ. സജി എളമ്പാശേരിയിൽ, കൗൺസിലർമാർ, വൈദികർ, സന്യസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.