അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി
1588678
Tuesday, September 2, 2025 7:27 AM IST
കൊല്ലം: സ്വകാര്യ വ്യക്തിയുടെ ഷെഡിൽ സൂക്ഷിച്ചിരുന്ന 39 പാചക വാതക സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വിഭാഗം അധികൃതർ പിടികൂടി.
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വെള്ളിമൺ ചെറുമൂട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒമ്പത് നിറച്ച സിലിണ്ടറുകളും ഗാർഹിക ആവശ്യത്തിനുള്ള 30 കാലി സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.ഗ്യാസ് റീഫിൽ ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറും അളവ് തൂക്ക ഉപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
താലൂക്ക് സപ്ലൈ ഓഫീസർ വൈ.സാറാമ്മ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ജി. ബിജു കുമാര കുറുപ്പ്, എം. അജീഷ്, ശ്രീലത എന്നിവർ അടങ്ങിയ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്.