ചവറ ബസ്് സ്റ്റാന്‍ഡ് റോഡ് സഞ്ചാരയോഗ്യമാക്കി
1588680
Tuesday, September 2, 2025 7:27 AM IST
ചവറ : സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്ന പഞ്ചായത്തിലെ ചവറ ബസ് സ്റ്റാന്‍ഡില്‍ നിന്നും കിഴക്കോട്ട് പോകുന്ന തണ്ടളത്ത് മുക്ക് റോഡ് ഗതാഗതയോഗ്യമാക്കി തുറന്നു നൽകി. സുജിത് വിജയന്‍പിളള എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
ചവറ ബസ് സ്റ്റാന്‍ഡിന് കിഴക്കോട്ടുളള റോഡില്‍ വെളളം ഒഴുകി പോകാനാകാതെ സമീപവീടുകളിലെല്ലാം വെളളം കയറി വീടുകള്‍ക്ക് നാശവും ഗതാഗത തടസവും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു. വെളളക്കെട്ട് ഒഴിവാക്കാനായി വീതിയേറിയ ഓടനിര്‍മിച്ച് ദേശീയപാതയുടെ അടിയിലേക്കുളള ഓടയുമായി ബന്ധിപ്പിച്ച് വെളളം ഒഴുക്ക് സുഗമമാക്കി.
ജനങ്ങളുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് എംഎല്‍എ ഫണ്ടില്‍നിന്നും 65ലക്ഷം രൂപ അനുവദിച്ചത്. ഓട, സ്ലാബ്, റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് തുടങ്ങി എല്ലാ ജോലികളും പൂര്‍ത്തീകരിച്ച് ഗതാഗതം സുഗമമാക്കിയ റോഡ് സുജിത് വിജയന്‍പിളള എംഎല്‍എ തുറന്നുനല്‍കി.
ചവറ പഞ്ചായത്ത് പ്രസിഡന്റ് ജെ. ആര്. സുരേഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ അംബികാദേവി, കെ. സുരേഷ് ബാബു, റാഹിലാബീവി എന്നിവരും ജോയി, ചവറ ഷാ, രാധാകൃഷ്ണപിളള, ലാലു, അനീസ്, എ.കെ. സജീവ്, രഘു, ചേമ്പയ്യത്ത് നിസാര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.