ഗ്യാസ്ടാങ്കർ ഡിവൈഡറിൽ ഇടിച്ചു
1588428
Monday, September 1, 2025 4:59 AM IST
കൊട്ടിയം: ദേശീയ പാതയിൽ കൊട്ടിയം സിതാര ജംഗ്ഷന് സമീപം പാചക വാതക ബുള്ളറ്റ് ടാങ്കർ ഡിവൈഡറിൽ ഇടിച്ചു. ദേശീയപാത നിർമാണ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിലാണ് ടാങ്കർ ഇടിച്ചു കയറിയത്.
ടാങ്കറിന് ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ഭരത് ഗ്യാസിന്റെ ടാങ്കർ. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് കരുതുന്നു.
ടാങ്കറിന്റെ എൻജിൻ തകർന്നു. ക്രെയിൻ ഉപയോഗിച്ച് കാബിൻ മാറ്റിയ ശേഷം മറ്റൊരു എൻജിൻ സ്ഥാപിച്ചിട്ടാണ് ടാങ്കർ മാറ്റിയത്. കൊട്ടിയം പോലീസ് സുരക്ഷ ഒരുക്കി . ഉച്ചകഴിഞ്ഞാണ് ടാങ്കർ സ്ഥലത്തു നിന്നും മാറ്റിയത്.