ജെൻഡർ കാന്പയിൻ: രാത്രി നടത്തവുമായി കുടുംബശ്രീ
1244040
Monday, November 28, 2022 10:51 PM IST
പത്തനംതിട്ട: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍ആര്‍എല്‍എം പദ്ധതി മുഖാന്തരം ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ കാന്പയിന് സംഘടിപ്പിക്കും. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് കാന്പയിന്റെ തീം. എന്‍ആര്‍എല്‍എം പദ്ധതി നടപ്പാക്കുന്ന എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
നാല് ആഴ്ചകളിലായി നടക്കുന്ന കാന്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സിഡിഎസ്, എഡിഎസ്, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിർവഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു.