യുഡിഎഫ് കളക്ടറേറ്റ് മാർച്ച് എട്ടിന്
1244573
Wednesday, November 30, 2022 11:02 PM IST
പത്തനംതിട്ട: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, തദ്ദേശ, സഹകരണ സ്ഥാപനങ്ങളിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പിന്‍വാതില്‍, അനധികൃത, നിയമവിരുദ്ധ നിയമനങ്ങള്‍ നിര്‍ത്തലാക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരേയും യുഡിഎഫ് നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും കളക്ടറേറ്റിനു മുമ്പില്‍ ധർണയും എട്ടിനു നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വിക്ടര്‍ ടി. തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, ജോസഫ് എം. പുതുശേരി, ടി.എം. ഹമീദ്, കെ.എസ്. ശിവകുമാര്‍, കെ.ഇ. അബ്ദുള്‍ റഹ്മാന്, സനോജ് മേമന, ജോർജ് മാമ്മന്‍ കൊണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.