വിശ്വാസം ദൃഢമാകണം: ബിഷപ് മാർ സിൽവാനോസ്
1262468
Friday, January 27, 2023 10:31 PM IST
റാന്നി: ലോകത്തിന്റെ പ്രതിസന്ധികൾക്കിടയിലും സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് ആഴത്തിലുള്ള ക്രിസ്തീയ ജീവിതാനുഭവം സ്വന്തമാക്കാൻ ഓരോ വിശ്വാസിക്കും കഴിയണമെന്ന് മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ്പും സുവിശേഷ സംഘം ചെയർമാനുമായ ഡോ. ആന്റണി മാർ സിൽവാനോസ് മെത്രാപ്പോലീത്ത. 59-ാമത് റാന്നി കാത്തലിക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ കൃപാവര സ്രോതസുകളിൽ നിന്ന് കൃപ ഉൾകൊണ്ട് ലോകത്തിന്റെ ഉപ്പായും പ്രകാശമായും ഓരോ വിശ്വാസിയും രൂപാന്തരം പ്രാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൺവൻഷൻ പ്രസിഡന്റ് ഫാ. തോമസ് മുണ്ടിയാനിക്കൽ, സെക്രട്ടറി ജെയ്സൺ ചിറയ്ക്കൽ, മേഖലാ വികാരി ഫാ. ബഹനാൻ ചെറുപാലത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നു വൈകുന്നരം 6.30ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ ബിഷപ് മാർ തോമസ് തറയിൽ സുവിശേഷ സന്ദേശം നൽകും. കൺവൻഷൻ നാളെ സമാപിക്കും. രാവിലെ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത കൺവൻഷൻ നഗറിൽ വിശുദ്ധ കുർബാന അർപ്പിക്കും.