കുരിശ് എടുക്കാനുള്ള ശക്തി സംഭരിക്കലാണ് ആത്മീയത: മാർ തോമസ് തറയിൽ
1264569
Friday, February 3, 2023 11:07 PM IST
അടൂർ: ജീവിതത്തെക്കുറിച്ചുള്ള ആകുലത മാറ്റി കുരിശ് എടുക്കാനുള്ള ശക്തി സംഭരിക്കുന്നതാണ് ആത്മീയതയെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. അടൂർ ഓർത്തഡോക്സ് കൺവൻഷനിൽ ഇന്നലെ രാത്രി നടന്ന യോഗത്തിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളുടെ മധ്യേ സംതൃപ്തിയിൽ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. ആത്മീയതയെ ഭൗതിക സുഖത്തിനുള്ള മാർഗമായി സ്വീകരിക്കാതെ ധീരതയോടും പ്രത്യാശയോടും കൂടി സമീപിക്കണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു
ബസലേൽ റമ്പാൻ അധ്യക്ഷത വഹിച്ചു. തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ, ഫാ. ജോസഫ് ശാമുവേൽ തറയിൽ, റവ. ഡോ. തമ്പി വർഗീസ്, ഫാ. മാത്യൂസ് പ്ലാവിളയിൽ, ഫാ. ജോർജ് വർഗീസ്, ജയിംസ് പി. തെങ്ങമം, തോമസ് വർഗീസ് കുറുങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.