ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിടരുത്: കെഎസ്ടിസി
1279361
Monday, March 20, 2023 10:26 PM IST
തിരുവല്ല: തസ്തിക നിർണയത്തിന്റെ പേരിൽ 110 ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇംഗ്ലീഷിൽ യോഗ്യത നേടിയ അധ്യാപകരെ ഒഴിവാക്കി മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന നിർദേശം അപ്രായോഗികവും കുട്ടികളുടെ ഭാഷാപഠനത്തിന് ഗുണകരമല്ലെന്നും കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. കെ ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് റോയി വർഗീസ് ഉദ്ഘാടനം ചെയ്തു. ബൈജു തോമസ്, ജോൺ മാത്യു, മാത്യു വർഗീസ്, ആനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
സഹകാരി സംഗമം
പത്തനംതിട്ട: സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി ആഘോഷവും സഹകാരി സംഗമം ബാങ്ക് പ്രസിഡന്റ് എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ തോമസിന്റെ അധ്യക്ഷയിൽ മുൻ സെക്രട്ടറിമാരെയും മുതിർന്ന സഹകാരികളെയും ആദരിച്ചു. സഹകരണ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ എം.പി. ഹിരൺ നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ശ്യാം കുമാർ, ബോർഡ് മെംബർമാരായ കെ.ആർ. അജിത് കുമാർ, എ. സുരേഷ് കുമാർ, ഏബൽ മാത്യു, എ. ഫാറൂഖ്, അഖിൽ കുമാർ, ആർ. ഷീജ ബിവി, ആനി സജി, ആൻസി തോമസ്, ബാങ്ക് സെക്രട്ടറി ബീന പി. മുരളി എന്നിവർ പ്രസംഗിച്ചു.