ഓറൽ ഇംപ്ലാന്റോളജി ശില്പശാല
1281876
Tuesday, March 28, 2023 11:02 PM IST
തിരുവല്ല: പുഷ്പഗിരി ഡെന്റൽ കോളജിൽ നാലുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാനതല ഓറൽ ഇംപ്ലാന്റോളജി ശില്പശാല ആരംഭിച്ചു.
പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ ഫാ. എബി വടക്കുംതല ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.എബി മാത്യുവിന്റെ അധ്യക്ഷതയിൽ കൊച്ചി അമൃത ഡെന്റൽകോളജ് പ്രഫസർ ഡോ. വിനോദ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ സർവകലാശാല മുൻ സെനറ്റംഗം ഡോ. തോമസ് ജോർജ്, ഡോ. ഈപ്പൻ തോമസ്. ഡോ. ബെൻജി ജോർജ്, ഡോ. നെബു തോമസ് ജോർജ്, ഡോ. പ്രമീതാ ജോർജ്, ഡോ. വിനേഷ് ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.