ക​ന്നു​കാ​ലി​ക​ൾ​ക്ക് മൈ​ക്രോ ചി​പ്പ്; ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ദ്ഘാ​ട​നം
Saturday, April 1, 2023 10:46 PM IST
കു​റ്റൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ക​ന്നു​കാ​ലി​ക​ള്‍​ക്കും റേ​ഡി​യോ ഫ്രീ​ക്വ​ന്‍​സി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ മൈ​ക്രോ ചി​പ്പ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ഞ്ജു നി​ര്‍​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സാ​ബു കു​റ്റി​യി​ല്‍, വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ ഡോ. ​പ്രീ​തി മേ​രി ഉ​മ്മ​ന്‍, മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ട്രൈ ​സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്തു

മ​ല്ല​പ്പ​ള്ളി: ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ള്‍​ക്കു​ള്ള ട്രൈ ​സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23ലെ ​പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​റ് ട്രൈ ​സ്‌​കൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റി​നി ലി​റ്റി കൈ​പ്പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പ്ര​കാ​ശ് ച​ര​ളേ​ല്‍, സി.​എ​ന്‍. മോ​ഹ​ന​ന്‍, സി​ന്ധു സു​ബാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ധി​കു​മാ​ര്‍, ആ​നി രാ​ജു, അ​മ്പി​ളി പ്ര​സാ​ദ്, ലൈ​ല അ​ല​ക്‌​സാ​ണ്ട​ര്‍, ബാ​ബു കൂ​ട​ത്തി​ങ്ക​ല്‍, ജോ​സ​ഫൈ​ന്‍ ജോ​ണ്‍, ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ്, ജ്ഞാ​നാ​മ​ണി മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ല​ക്ഷ്മി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.