ചേരിക്കൽ ഗാന്ധിസ്മൃതി മണ്ഡപത്തിൽ പെഡൽ സംഘം
1335231
Wednesday, September 13, 2023 12:37 AM IST
പന്തളം: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ സൈക്കിൾ ക്ലബ്ബായ പെഡലിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു.
ഗാന്ധിജിയുടെ പാദസ്പർശമേറ്റ ചേരിക്കൽ ഗാന്ധിസ്മൃതി മണ്ഡപത്തിലെത്തിയ സംഘത്തെ നാടക പ്രവർത്തകൻ പ്രിയരാജ് ഭരതൻ, സുഭാഷ് നാട്ടരങ്ങ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗാന്ധി സ്മൃതി മണ്ഡപത്തിൽ പെഡൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
വായനശാലാ പ്രസിഡന്റ് ജോസ് കെ. തോമസ്, സെക്രട്ടറി ശശി പന്തളം, കൺവീനർ പി.ജെ. റോഷൻ, സജി വർഗീസ്, ഷിബു ജോർജ്, ഷൈബു ഏബ്രഹാം, റോയിമോൻ തോമസ്, ജോ മാമ്മൻ, അഖിൽ വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി.
സൈക്കിൾ സവാരിയെ നെഞ്ചോടു ചേർത്തു പിടിക്കുന്നവരുടെ കൂട്ടായ്മയായ പെഡലിന്റെ നേതൃത്വത്തിൽ എല്ലാ മാസവും നടത്തുന്ന സൈക്കിൾ യാത്രയിൽ പങ്കെടുക്കാനും സൈക്കിൾ സവാരി ശീലമാക്കാനും കൂടുതൽ പേർ താത്പര്യം കാണിക്കുന്നതായി സംഘാംഗങ്ങൾ പറഞ്ഞു.
അയ്യങ്കാളി സ്മാരകം, പീപ്പിൾസ് ഡെമോക്രാറ്റിക് ലൈബ്രറി, പന്തളം ഭരതൻ സ്മാരകം, പി.കെ. കുമാരൻ സ്മാരകം, ചേരിക്കൽ പാടശേഖരം, കരിങ്ങാലി പുഞ്ച തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു.