തിരുവല്ല: പ്രതിസന്ധികളിലും മുന്നിൽനിന്നു നയിച്ച മാമ്മൻ മത്തായി പകരം വയ്ക്കാനില്ലാത്ത ജന നേതാവായിരുന്നുവെന്നു കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. മാമ്മൻ മത്തായിയുടെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ച് അപ്പർകുട്ടനാട് നെൽകർഷക സമിതി ചാത്തങ്കേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധ്വാനിച്ചുണ്ടാക്കിയ നെല്ല് സംഭരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും വില കിട്ടാതെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സ്ഫോടന ജനകമായ സാഹചര്യം നെൽകാർഷിക മേഖലയിൽ നിലനിൽക്കുമ്പോൾ മാമ്മൻ മത്തായിയെ പോലെയുള്ള നേതാക്കളുടെ അഭാവം വലിയ ശൂന്യതയാണുണ്ടാക്കിയിരിക്കുന്നതെന്നും പുതുശേരി പറഞ്ഞു.
കർഷകസമിതി പ്രസിഡന്റ് സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. രാജേഷ് ചാത്തങ്കേരി, കുഞ്ഞുകോശി പോൾ, സതീഷ് ചാത്തങ്കേരി, രാജു പുളിമ്പള്ളിൽ, വിനോദ് കോവൂർ, ബിജു ലങ്കാഗിരി, ജോൺ ഏബ്രഹാം, ജി. വേണുഗോപാൽ, ഷിബു പുതുക്കേരി, ജേക്കബ് ചെറിയാൻ, അജു ഉമ്മൻ, രാജൻ വർഗീസ്, എബി വർഗീസ്, ബ്ലസൻ മാലിയിൽ, കെ.കെ. പത്മകുമാരി, ആനി ഏബ്രഹാം, സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
അനുസ്മരണ സമ്മേളനം
തിരുവല്ല: കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻമന്ത്രിയുമായിരുന്ന ഇ. ജോൺ ജേക്കബിന്റെയും മുൻ എംഎൽഎ മാമ്മൻ മത്തായിയുടെയും അനുസ്മരണ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് തിരുവല്ല വൈഎംസിഎയിൽ നടത്തും.
ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, ട്രഷറാർ ഡോ. ഏബ്രഹാം കലമണ്ണിൽ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സംസ്ഥാന അഡ്വൈസർ ജോർജ് കുന്നപ്പുഴ തുടങ്ങിയവർ പ്രസംഗിക്കും.