ആ​ധ്യാ​ത്മി​ക സം​ഗ​മം
Monday, August 12, 2024 3:06 AM IST
പ​ത്ത​നം​തി​ട്ട: താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ആ​ധ്യാ​ത്മി​ക സം​ഗ​മം പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​വും യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ആ​ര്‍. ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി വി. ​ഷാ​ബു, യൂ​ണി​യ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എന്നിവ​ര്‍ പ്ര​സം​ഗി​ച്ചു.