കണ്ണശ കാവ്യോത്സവം
1458197
Wednesday, October 2, 2024 3:20 AM IST
തിരുവല്ല: തപസ്യ കലാ സാഹിത്യ വേദി കടപ്ര, നിരണം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കടപ്ര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കണ്ണശ കാവ്യോത്സവം ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ മധു പരുമല അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണശ കാവ്യോത്സവ സമിതി ഏർപ്പെടുത്തിയ കണ്ണശകാവ്യ പുരസ്കാരം ഡോ.പി.സി. ഗിരിജയ്ക്ക് സമ്മാനിച്ചു. തപസ്യ ജില്ലാ ഉപാധ്യക്ഷൻ നിരണം രാജൻ സ്മൃതി ദീപം തെളിച്ചു.
കെ.ആർ. പ്രതാപചന്ദ്രവർമ, വിനു കണ്ണഞ്ചിറ, തപസ്യ ഭാരവാഹികളായ ശിവകുമാർ അമൃതകല, ഉണ്ണികൃഷ്ണൻ വസുദേവം, അഹമ്മദ് കബീർ, ബിന്ദു സജീവ്, കളരിയ്ക്കൽ ശ്രീകുമാർ, രാജലക്ഷ്മി, മുരളീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.