ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 99-ാം ചരമവാര്‍ഷികാചരണം
1425026
Sunday, May 26, 2024 6:01 AM IST
ചങ്ങനാശേരി: അതിരൂപതയുടെ പ്രഥമ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 99-ാം ചരമവാര്‍ഷികാചരണം ഇന്ന് മുതല്‍ ജൂണ്‍ ഒന്നുവരെ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നു ചെറുപുഷ്പ മിഷന് ലീഗ്, ആരാധനാസന്യാസിനീ സമൂഹം എന്നിവയുടെ നേതൃത്വത്തില്‍ മെത്രാപ്പൊലീത്തന്‍ പള്ളിയിലേക്കു തീര്‍ഥാടനം. പാറേല്‍പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് സന്ദേശം നല്‍കും. മിഷന്‍ലീഗ് ഫൊറോന ഡയറക്ടര്‍ ഫാ. സ്മിത്ത് സ്രാമ്പിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും 4.30ന് തീര്‍ഥാടനം പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ കാര്‍മികത്വം വഹിക്കും.
ചരമവാര്‍ഷികാചരണ ദിനമായ ഒന്നിനു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 7.30ന് വിശുദ്ധ കുര്‍ബാന- ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. 10.30ന് വിശുദ്ധ കുര്‍ബാന - രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്. മാര്‍ കുര്യാളശേരിയുടെ ചരമശതാബ്ദി ഉദ്ഘാടനവും മാര്‍ പോള്‍ ആലപ്പാട്ട് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12ന് വിശുദ്ധ കുര്‍ബാന ഫാ. ജയിംസ് പാലയ്ക്കല്‍ തുടര്‍ന്ന് ശ്രാദ്ധസദ്യ.
രണ്ടിനു കബറിടപള്ളിയില്‍ വിശുദ്ധ കുര്‍ബാനയുടെ പരസ്യ ആരാധന, അഞ്ചിന് വിശുദ്ധ കുര്‍ബാന റവ.ഡോ. ഐസക്ക് ആലഞ്ചേരി 27 മുതല്‍ 31 വരെ രാവിലെ ഏഴിന് ആരാധന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന.
വിവിധ ദിവസങ്ങളില്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. സക്കറിയ മേത്തിപ്പാറ, റവ. ഡോ. വി.സി.ജോസഫ് എറമ്പില്, ഫാ. ഏബ്രഹാം വയലില്‍, റവ. ഡോ. ആന്റണി വടക്കേക്കര, റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേല് എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാർമികത്വം വഹിക്കും.