"ഉയരെ’ പരിശീലന പദ്ധതിക്കു തുടക്കമായി
1458883
Friday, October 4, 2024 6:08 AM IST
ചങ്ങനാശേരി: റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടായ ഉയരെയുടെ ഭാഗമായി ഗ്രേറ്റര്‍ റോട്ടറി റോട്ടറി ക്ലബ് ചങ്ങനാശേരി നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട പത്തു സ്കൂളുകളില്‍ സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് നല്കുന്ന പദ്ധതിക്കു തുടക്കമായി. സെന്റ് ജോസഫ് കോളജില്‍ നടന്ന ചടങ്ങില്‍ അതിരൂപത നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജയ്സണ്‍ കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, പ്രോജക്ട് ചെയര്‍പേഴ്സണ്‍ ഡോ. മീരാ ജോണ്‍, റോട്ടറി ഡിസ്ട്രിക്ട് മുന്‍ഗവര്‍ണര്‍മാരായ സ്കറിയ ജോസ് കാട്ടൂര്‍, ഡോ. ജോണ്‍ ഡാനിയല്‍,
റവന്യൂ ഡിസ്ട്രിക്ട് ചെയര്മാന് കണ്ണന് എസ്. പ്രസാദ്, കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പാറയ്ക്കല്‍, സെക്രട്ടറി ഡോ.എ.കെ. അപ്പുക്കുട്ടന്, ഷിബു വര്‍ഗീസ്, അജോ സാം, എന്‍. ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.