മിനിഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിച്ചു
1570408
Thursday, June 26, 2025 6:50 AM IST
മാന്നാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാന്നാനം കുമാരപുരം ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുന്നിലും വേലംകുളം ലിസ്യു കുരിശടി ജംഗ്ഷനിലും മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഹരി പ്രകാശ്, എസ്എന്‍ഡിപി ശാഖ പ്രസിഡന്റ് സജീവ് കുമാര്‍, സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.