ജൂലൈ മൂന്ന് പൊതുഅവധിയായി പ്രഖ്യാപിക്കണം: എസ്എംവൈഎം
1570272
Wednesday, June 25, 2025 7:06 AM IST
പാലാ: മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മദിനമായ ജൂലൈ മൂന്ന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് പാലാ രൂപത എസ്എംവൈഎം അര്‍ധവാര്‍ഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ അധ്യക്ഷത വഹിച്ച സമ്മേളനം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ഉദ്ഘാടനം ചെയ്തു.
രൂപത ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി, കടപ്ലാമറ്റം പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാല്, ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് തേവര്‍പറമ്പില്‍, ജോയല്‍ ജോസഫ്, സോന മാത്യു, ബില്‍ന സിബി, ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.