കാർ വീട്ടുമുറ്റത്തേക്കു മറിഞ്ഞു
1570062
Tuesday, June 24, 2025 11:15 PM IST
രാമപുരം: പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപം ചൂരപ്പട്ട വളവിനും കുഴിവേലി വളവിനും ഇടയില്‍ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്നു വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. കഴിഞ്ഞ ദിവസം പലര്‍ച്ചെ രാവിലെ നാലിനാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു കാര്‍. താഴത്തേടത്ത് ഷിജു ബാലന്റെ വീടിന്റെ മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. അപകട സമയത്ത് ഷിജുവിന്റെ അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാറില്‍ ഡ്രൈവറടക്കം രണ്ടുപേരാണ് ഉണ്ടായിരുന്നത്.