കടലവണ്ടി കത്തിനശിച്ചു
1569796
Monday, June 23, 2025 11:35 PM IST
ഈരാറ്റുപേട്ട: നഗരസമധ്യത്തിൽ കടലവണ്ടി കത്തിനശിച്ചു. ഈരാറ്റുപേട്ട സ്വദേശി റഹീമിന്റെ ഉടമസ്ഥതയിലുള്ള കടലവണ്ടിക്കാണ് ഇന്നലെ നാലരയോടെ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ തീപിടിച്ചത്. ഓടിയെത്തിയ വ്യാപാരികൾ വെള്ളമൊഴിച്ച് തീകെടുത്തി. സ്കൂൾവിട്ട സമയമായതിനാൽ വിദ്യാർഥികളും മറ്റു യാത്രക്കാരും സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. കടല വറക്കാനുള്ള ഗ്യാസ് സ്റ്റൗവിലെ ചോർച്ചയാണ് തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു. തീ അണയ്ക്കാൻ ശ്രമിക്കവേ റഹീമിന്റെ കൈക്ക് പൊള്ളലേറ്റു. റഹീമിന്റെ ഏക വരുമാന മാർഗമായിരുന്നു കടലക്കച്ചവടം.