ചെറുപുഷ്പ മിഷന്‍ലീഗ് കുറുമ്പനാടം ഫൊറോന പ്രവര്‍ത്തനവര്‍ഷോദ്ഘാടനം
1570281
Wednesday, June 25, 2025 7:15 AM IST
കുറുമ്പനാടം: ചെറുപുഷ്പം മിഷന്‍ലീഗ് കുറുമ്പനാടം മേഖല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം എയ്ഞ്ചല്‍സ് മീറ്റും സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ചു. സന്ദേശനിലയം ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കായി ഫാ. ജോണ്‍ തറക്കുന്നേല്‍ ക്ലാസ് നയിച്ചു. ഫൊറോന പ്രസിഡന്റ് ഡോണ്‍ ലിജോ അധ്യക്ഷത വഹിച്ചു. ഫെറോനാ വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫൊറോനാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൈതപ്പറമ്പില്,
ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ഷെബിന്‍ ആന്റണി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അലീന എഫ്സിസി, വൈസ് പ്രസിഡന്റ് സോണിയ സോജി എന്നിവരും ഫൊറോനായിലെ എട്ട് ഇടവകകളില്‍നിന്നായി 142 കുട്ടികളും അധ്യാപകരും പങ്കെടുത്തു.