നിലമ്പൂരിലെ വിജയം: ചങ്ങനാശേരിയില്‍ ആഹ്ലാദപ്രകടനം
1569909
Tuesday, June 24, 2025 5:18 AM IST
ചങ്ങനാശേരി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നഗരത്തില്‍ ആഹ്ലാദപ്രകടനവും സമ്മേളനവും നടത്തി.
കെപിസിസി സെക്രട്ടറി പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുറം, പി.എന്‍. നൗഷാദ്, ജോമി ജോസഫ്, ബാബു കുരീത്ര, തോമസ് അക്കര, സിയാദ് അബ്ദുൾ റഹ്മാന്, മോട്ടി മുല്ലശേരി, അഡ്വ. ഡെന്നീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.