പണം കളഞ്ഞുകിട്ടി
1569901
Tuesday, June 24, 2025 5:18 AM IST
പാമ്പാടി: കളഞ്ഞുകിട്ടിയ വന്‍തുക പോലീസ് സ്റ്റേഷനിലെത്തിച്ചു മാതൃകയായി യുവാവ്. വാകത്താനം നാലുന്നാക്കല്‍ സ്വദേശിയും സിപിഎം കടുവാക്കുഴി ബ്രാഞ്ച് അംഗവും കെഎസ്കെടിയു കടുവാക്കുഴി യൂണിറ്റ് പ്രസിഡന്റുമായ മുറിക്കാട്ടുപറമ്പ് ബിനോയി ജോണിനാണ് (ബിനോയി കടുവാക്കുഴി) പണം ലഭിച്ചത്.
സമീപവാസിയുടെ മരണാനന്തര ചടങ്ങിനു പോകുമ്പോള്‍ മീനടത്ത് റോഡില്‍നിന്നാണ് പണം അടങ്ങിയ പൊതി ലഭിക്കുന്നത്. തുടർന്ന് പാമ്പാടി പഞ്ചായത്തംഗം ഷിബു കുഴിയിടിത്തറ, സിപിഎം പാമ്പാടി ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രതീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ പാമ്പാടി പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിനു പണം കൈമാറി.
പണം നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 04812505322.