കോ​ട്ട​യം: ഈ ​അ​ധ്യ​യ​ന​വ​ര്‍ഷം പ​ത്താം ക്ലാ​സി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കും നി​ര്‍മി​ത​ബു​ദ്ധി​യും റോ​ബോ​ട്ടി​ക്‌​സും പ​ഠി​ക്കാ​നും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) സി​ഇ​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത്. കോ​ട്ട​യം എം​ഡി സെ​മി​നാ​രി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍മാ​ര്‍ക്കു​ള്ള ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 140 യൂ​ണി​റ്റു​ക​ളി​ല്‍നി​ന്നാ​യി 240 മാ​സ്റ്റ​ര്‍, മി​സ്ട്ര​സ്മാ​ര്‍ പ​ങ്കെ​ടു​ത്തു. ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റു​ക​ളു​ടെ ഈ ​വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ദി​ശാ​ബോ​ധം ന​ല്‍കു​ന്ന ത​ര​ത്തി​ലു​ള്ള വി​വി​ധ അ​വ​ത​ര​ണ​ങ്ങ​ളും സെ​ഷ​നു​ക​ളും ഉ​ള്‍പ്പെ​ട്ട​താ​യി​രു​ന്നു ശി​ല്പ​ശാ​ല.
കൈ​റ്റ് ജി​ല്ലാ-​കോ ഓ​ര്‍ഡി​നേ​റ്റ​ര്‍ തോ​മ​സ് വ​ര്‍ഗീ​സ്, ജി​ല്ല​യി​ലെ മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.